ലോ അക്കാദമിയില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി; ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ആ‍വശ്യം

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (15:03 IST)
മരത്തിനു മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. ലോ അക്കാദമിയില്‍ ആണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്നാണ് ആവശ്യം.
 
അതേസമയം, സമരത്തില്‍ പങ്കെടുക്കുന്ന ബാക്കി വിദ്യാര്‍ത്ഥികള്‍ മരത്തിനു ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മരത്തിനു മുകളില്‍ കയറിയ വിദ്യാര്‍ത്ഥി കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ്.
 
അതേസമയം, വിദ്യാര്‍ത്ഥി ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയും വന്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാനാണ് ശ്രമം. ഒരു ബാഗുമായാണ് വിദ്യാര്‍ത്ഥി മരത്തില്‍ കയറിയത്. ബാഗില്‍ പെട്രോള്‍ ആണെന്നാണ് പറയുന്നത്.
Next Article