രാജ്യത്ത് 10 വര്‍ഷത്തിനിടെ തകര്‍ന്നത് 40ലധികം ഹെലികോപ്റ്ററുകള്‍!

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഡിസം‌ബര്‍ 2021 (21:03 IST)
രാജ്യത്ത് 10 വര്‍ഷത്തിനിടെ തകര്‍ന്നത് 40ലധികം ഹെലികോപ്റ്ററുകള്‍. ഇതിനുമുന്‍പ് ഇതേസൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2019ലാണ് സംഭവം നടന്നത്. കശ്മീരിലെ ബദ്ഗാമിലാണ് അപകടം നടന്നത്. റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററായ mi-17V5 എന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് നടന്ന് ഉണ്ടായ ദുരന്തത്തിനു പിന്നാലെയാണ് ഹെലികോപ്റ്റര്‍ അപകടങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 
 
2012 ഫെബ്രുവരി17 മുതലാണ് ഈ ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമായത്. Mi8/17 വിഭാഗത്തില്‍ തന്നെ ഏറ്റവും സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന ഹെലികോപ്റ്ററാണിത്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 13,000 കിലോ ഭാരം വരെ വഹിക്കാന്‍ സാധിക്കും. നിലവില്‍ ഇത്തരത്തിലുള്ള ഇരുന്നൂറിലധികം ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍