മേഘാലയ കോൺഗ്രസിനെ കൈവിടുന്നു; അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരും, ഭരണം കൈപിടിയിൽ ഒതുക്കാൻ ബിജെപി?

ഞായര്‍, 4 മാര്‍ച്ച് 2018 (16:34 IST)
തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത പ്രതീക്ഷിച്ച മേഘാലയിൽ കോൺഗ്രസിന് ആധിപത്യം നഷ്ടമാകുന്നു. കോൺഗ്രസിനെ മേഘാലയ കൈവിടുമെന്ന് റിപ്പോർട്ടുകൾ. രണ്ടു സീറ്റു മാത്രമുള്ള ബിജെപി ഭരണം പിടിക്കാൻ സാധ്യത. അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു ഭരണം സ്വന്തമാക്കാനാണു ബിജെപിയുടെ ശ്രമം. 
 
അങ്ങനെ സംഭവിച്ചാൽ എൻപിപി നേതാവ് കോൺറാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം നല്‍കുക. ഒരു സ്വതന്ത്ര്യ എം എൽ എയും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. 
 
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോവയിൽ ഭരണം നഷ്ടപ്പെടുത്തിയതുപോലെ ഇവിടെ സംഭവിക്കാൻ പാടില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടങ്ങി കഴിഞ്ഞു കോൺഗ്രസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍