പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക്: പരീക്ഷാഫലം കണ്ട് കുഴഞ്ഞുവീണ പത്താം ക്ലാസുകാരന്‍ ഐസിയുവില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 ഏപ്രില്‍ 2024 (14:23 IST)
പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനുപിന്നാലെ കുഴഞ്ഞുവീണ പത്താം ക്ലാസുകാരന്‍ ഐസിയുവില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. പരീക്ഷയില്‍ 93.5 ശതമാനം മാര്‍ക്ക് നേടിയ മോദി പൂരം ഇന്റര്‍ കോളേജിലെ വിദ്യാര്‍ത്ഥി അന്‍ഷുല്‍ കുമാര്‍ സന്തോഷം കൊണ്ട് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇന്ത്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 
 
16 കാരനായ യുവാവ് ബോധരഹിതനായതിനെ തുടര്‍ന്ന് വീട്ടില്‍ വച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പക്ഷേ ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍