ചട്ട ലംഘനം: മൃദുല മുഖർജിക്കെതിരെ നിയമനടപടിയുമായി നെഹ്റു സ്മാരക മ്യൂസിയം

ബുധന്‍, 27 ഏപ്രില്‍ 2016 (16:08 IST)
നെഹ്റു സ്മാരക മ്യൂസിയത്തിന്റെ മുൻ മേധാവിയും പ്രമുഖ ചരിത്രകാരിയുമായ മൃദുല മുഖർജിക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ട് നെഹ്റു മ്യൂസിയ അധികൃതർ രംഗത്ത്. മ്യൂസിയത്തിന്റെ പൊതു സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചു എന്നതാണ് മൃദുലക്കെതിരെയുള്ള ആരോപണം.
 
കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2006 മുതൽ 2011 വരെയുള്ള കാലയളവിൽ നെഹ്റു സ്മാരക മ്യൂസിയത്തിന്റെ ഡയറക്ടറായിരുന്ന മൃദുലയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത്. മ്യൂസിയത്തിന് വൻ നഷ്ടം വരുത്തിവെച്ച ഡിജിറ്റൽ പദ്ധതിക്ക് കൂടിയാലോചന നടത്തിയത് മൃദുല മുഖർജിയാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്.
 
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഉദ്യോഗസ്ഥന് മൃദുല വിവരം ചോർത്തികൊടുക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. അതേസമയം, തനിയ്ക്കെതിരെയുള്ള ആരോപണങ്ങ‌ൾ മൃദുല തള്ളിക്കളയുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സർവകലാശാല അധികൃതർ ഉന്നതാധികാരികളെ സമീപിച്ചിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക