മസ്രത്ത് ആലമിനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ശനി, 18 ഏപ്രില്‍ 2015 (14:05 IST)
വിഘടനവാദി നേതവ് മസ്രത്ത് ആലമിനെ ഏഴു ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ വിട്ടു. പാക്കിസ്ഥാന്‍ പതാകയേന്തിറാലിയില്‍ പങ്കെടുത്ത് ആലമിനെ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം അറസ്റ് ചെയ്തിരുന്നു. ആലമിന്റെ അറസ്റ്റിനെ അപലപിച്ച് ഹൂറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയീദ് അലി ഷാ ഗിലാനി പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രസ്താവനയില്‍ ആലമിന്റെ അറസ്റ്റ് പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് ഗിലാനി പറഞ്ഞു.
 
അതിനിടെ വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ നടക്കുന്ന ബന്ദ് അക്രമാസക്തമായി. അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. കൌമാരപ്രായക്കാരനായ ഒരാളാണ് കൊല്ലപ്പെട്ടത്. കാഷ്മീരില്‍ പിഡിപി-ബിജെപി സഖ്യത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ മസ്രത്ത് ആലമിനെ വിട്ടയച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക