കണക്കുകൂട്ടല്‍ തെറ്റി, വരനെ വധു ഉപേക്ഷിച്ചു!

വെള്ളി, 13 മാര്‍ച്ച് 2015 (16:08 IST)
കണക്കുകൂട്ടാന്‍ അറിയാത്ത വരനെ വധു വിവാഹവേദിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂറിന് സമീപമുള്ള റസൂല്‍ബാദ് ഗ്രാമത്തിലാണ് സംഭവം. വരന്റെ വിദ്യാഭ്യാസ യോഗ്യത മറച്ചുവച്ചു എന്ന മനസിലായതോടെയായിരുന്നു യുവതി കല്യാണ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. വിവാഹത്തിനായി വേദിയിലെത്തിയ ഉടനെ യുവതി തന്ന് വരിക്കന്‍ എത്തിയ യുവാവുനോട്  15 + 6  എത്ര എന്ന ചോദ്യമാണ് ചോദിച്ചതത്രെ!
 
ചോദ്യം കേട്ട് ഞെട്ടിപ്പോയ വരന്‍ ആദ്യമൊന്ന് പതറിയെങ്കിലും ഒട്ടും കുറഞ്ഞ് പോകേണ്ട എന്ന് കരുതി ഉത്തരമായി 17 എന്ന് പറഞ്ഞു. ഇതോടെ വരന്റെ വിദ്യാഭ്യാസ യോഗ്യത മനസിലായ യുവതി വിവാഹ വേദിയില്‍ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. അനുനയ ശ്രമങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ സംഭവം പൊലീസ് സ്റ്റേഷനില്‍ എത്തി. പ്രശ്നം പരിഹരിക്കാന്‍ പൊലീസ് ശ്രമിക്കുകയും ചെയ്തെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ വിവാഹത്തിനായി കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും പരസ്പരം തിരിച്ചു നല്‍കി ഇരുവരും പിരിഞ്ഞു.‌

വെബ്ദുനിയ വായിക്കുക