പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഡിസം‌ബര്‍ 2021 (08:52 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ആയി ആണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെതിരെ വിവിധ മതസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പുരുഷന്റെ വിവാഹപ്രായവും 21. ഇതോടെ ആണ്‍, പെണ്‍ വിവാഹപ്രായം തുല്യമാകും. 
 
അമ്മമാരിലെ മരണനിരക്കും പോഷകാഹാരം സംബന്ധിച്ചും പ്രത്യേക സമിതി പഠനം നടത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തെ ഉദ്ദേശിച്ചാണ് ഇതെന്ന് സമിതി അധ്യക്ഷ ജയ ജയ്റ്റ്‌ലി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article