മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടില്ല: ചെന്നിത്തല
ബുധന്‍, 31 ഡിസംബര്‍ 2014 (16:53 IST)
സംസ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിട്ടാല്‍ നിലവിലെ പ്രശ്നങ്ങള്‍ തീരുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിട്ടാല്‍ നിലവിലെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും അറുതി വരുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് വിധത്തിലുള്ള മാവോയിസ്റ്റ് ഭീഷണിയേയും ശക്തമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.