മംഗള്‍‌യാന്‍: എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (10:59 IST)
മംഗള്‍യാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ: കെ രാധാകൃഷ്ണന്‍. മംഗള്‍യാന്‍ പദ്ധതിയില്‍ അനാവശ്യ തിടുക്കം ഐഎസ്ആര്‍ഒ കാണിച്ചിട്ടില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇതുവരെ നടന്ന ചൊവ്വാദൗത്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യമാണ് മംഗള്‍യാന്‍. ദൌത്യത്തിന് അനാവശ്യ തിടുക്കം കാണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികത്തികവ് കണക്കിലെടുത്താണ് പിഎസ്എല്‍വി ഈ ദൗത്യത്തിന് പരിഗണിച്ചതെന്നും ഡോ കെ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ മേധാവി മാധവന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക