ജുവനൈല്‍ ജസ്റ്റിസ് നിയമം കേന്ദ്രം ഭേദഗതി ചെയ്യുന്നു.
മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രായം മാനദണ്ഡമാക്കാതെ ശിക്ഷ ഉറപ്പാക്കാനായി ജുവനൈല്‍ ജസ്റ്റിസ് നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. കേന്ദ്ര വനിതാ ശിശുക്ഷേ മന്ത്രാലയം സമര്‍പ്പിച്ച ഭേദഗതികള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമം ഭേദഗതിചെയ്യാന്‍ തീരുമാനമായത്.നിലവിലെ നിയമമനുസരിച്ച് ഗൌരവമേറിയ കുറ്റങ്ങള്‍ക്കുപോലും മൂന്നു വര്‍ഷം സ്പെഷല്‍ ഹോമില്‍ താമസിപ്പിക്കുക എന്നതാണ് ശിക്ഷ. ഡല്‍ഹി മാനഭംഗകേസിലും പ്രതിയെ മൂന്നുവര്‍ഷത്തേക്ക് സ്പെഷല്‍ ഹോമിലേക്കയക്കാനാണ് ജുവനൈല്‍ കോടതി ഉത്തരവിട്ടത്.