പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:44 IST)
പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ പരിപാടി നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയാണ് ‘മന്‍ കി ബാത്’. ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ‘മന്‍ കി ബാത്’ പരിപാടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 8 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ബി ജെ പി അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ റേഡിയോ പരിപാടിയാണ് 'മന്‍ കി ബാത്'. ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിരുന്നു അത്.