സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കവെയാണ് കുഴിയ്ക്കുള്ളിൽ മൺകുടം കണ്ടത്. കുടം പുറത്തെടുത്തപ്പോൾ അതിനകത്ത് പെൺകുഞ്ഞിനെ കണ്ടെത്തിയ സിരോഹിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ അതിവേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു.