എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുകയായിരുന്നു. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല.എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീയ്ക്ക് ഇതെല്ലാം സാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.