മുംബൈ ബോറിവ്‌ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഹിത് പവാര്‍ എന്ന യുവാവാണ് ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്. പിപിഇ സ്യൂട്ട് ധരിച്ച ശേഷം മൂന്ന് ജീവനക്കാര്‍ ആശുപത്രി പരിസരത്ത് നിന്ന് സിഗരറ്റ് വലിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് രോഹിത് പവാര്‍ പറയുന്നു.