അക്ഷരമാല ക്രമത്തില്‍ പശ്ചിമ ബംഗാള്‍ പിറകിലാവുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്തിമ ിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാള്‍ എന്നത് മാറ്റി ബംഗ്ലാ എന്നോ ബംഗാള്‍ എന്നോ മാറ്റുന്നതിനാണ് മമത ആലോചിക്കുന്നതെന്ന് മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ബംഗാള്‍ എന്ന പേര് നിലവില്‍ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും താഴെയാണ് വരുന്നത്. അടുത്തിടെ നടന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ തന്റെ ഊഴത്തിനായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് മമയെ ചൊടിപ്പിച്ചിരുന്നു. അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന പശ്ചിമ ബംഗാളിന്റെയും തന്റെയും ആവശ്യങ്ങള്‍ക്ക് ശ്രദ്ധ കിട്ടുന്നില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് പേര് മാറ്റം.
പേര് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗാള്‍ വിഭജനത്തെയും ബംഗ്ലാദേശ് രൂപീകരണത്തെയും തുടര്‍ന്ന് പശ്ചിമ ബംഗാള്‍ എന്ന പേരിന്റെ അര്‍ത്ഥം തന്നെ നഷ്ടപെട്ടതും പേര് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.