പട്ടാളക്കാരനാകാൻ 4 വർഷം പോരാ, യുദ്ധം വന്നാൽ എന്ത് ചെയ്യും? അഗ്നിപഥിനെതിരെ മേജർ രവി

വെള്ളി, 17 ജൂണ്‍ 2022 (15:51 IST)
സൈന്യത്തിൽ 4 വർഷക്കാലത്തെ ഹ്രസ്വനിയമനത്തിന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് മേജർ രവി. ഒരു പട്ടാളക്കാരനെ പട്ടാളാക്കാരനായി മാറ്റിയെടുക്കാൻ ചുരുങ്ങിയത് 5-6 വർഷം വരെ ആവശ്യമുണ്ട്. ഇതെന്തോ പിക്നിക്കിന് പോകുന്നത് പോലെ വന്നിട്ട് പോകുന്ന പോലെയാണ് എന്ന വിമർശനമാണ് മേജർ രവി ഉന്നയിച്ചിരുക്കുന്നത്.
 
പുതിയ ആയുധസാമഗ്രികൾ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇതെല്ലാം വാങ്ങിയാലും നാല് വർഷത്തെ ട്രെയിനിങ്ങ് കൊണ്ട് അവർക്കത് കൈകാര്യം ചെയ്യാനാകില്ല. സാങ്കേതികമായി ഒരു സൈനികൻ അതിന് പ്രാപ്തനാകണമെങ്കിൽ അയാൾക്ക് ചുരുങ്ങിയത് 6-7 വർഷത്തെ പരിശീലനം ആവശ്യമാണ്. ചിലവ് ചുരുക്കാനാണെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിൻ്റെ കൂടെ സ്ഥിരനിയമനത്തിനായുള്ള റിക്രൂട്ട്മെൻ്റ് നിർത്താൻ പോകുന്നതായും കേൾക്കുന്നു.
 
ഒരു യുദ്ധം വന്നാൽ ഇവരെ കൊണ്ട് എന്തുചെയ്യാൻ സാധിക്കും. നമുക്ക് ഒരു യുദ്ധത്തെ അഭിമുഖീകരിക്കാൻ കഴിയുമോ? നാല് വർഷത്തിനിടയ്ക്ക് ആരു വരുന്നു പോകുന്നു എന്നെല്ലാം എത്ര സൂക്ഷ്മ പരിശോധന നടത്തിയാലും പരിശോധിക്കാനാവില്ല എന്നിങ്ങനെ സുരക്ഷാ പ്രശ്നങ്ങളും പുതിയ സംവിധാനത്തിലുണ്ട്. നാലുവർഷഠെ പരിശീലനം കഴിഞ്ഞ് ഏതെങ്കിലും ഭീകരസംഘത്തിൽ ചേരാനാണ് ഒരാൾ വരുന്നതെങ്കിലോ? അപ്പോൾ അവർക്ക് ലഭിക്കുന്നത് പരിശീലനം ലഭിച്ച ആളുകളെയാണ്. ഇത് രാജ്യത്തിന് ഭീഷണിയാണ്. മേജർ രവി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍