കേരളത്തിലെ ജനസംഖ്യയുടെ പാതിയും സ്ത്രീകളായിട്ടും അവര്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര. മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരില്‍ 39 ശതമാനം സ്ത്രീകളാണെന്നും മെഹുവ മൊയ്ത്ര പറഞ്ഞു.
കൂടാതെ ബിജെപിയുടെ അവകാശവാദങ്ങള്‍ ബംഗാളില്‍ വിലപ്പോവില്ലെന്നും അത് ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജന്മ നല്‍കിയ മണ്ണാണെന്നും മാധ്യമങ്ങളെ വരുത്തിയിലാക്കിയാണ് ബിജെപി വിജയം നേടുന്നതെന്നും അവര്‍ ആരോപിച്ചു. കേരളത്തില്‍ ഒരു കാര്യത്തിലും മൃദു സമീപനം ഞങ്ങള്‍ക്ക് ഇല്ലെന്നും ഏറ്റെടുത്ത വിഷയത്തിന്റെ അങ്ങേയറ്റം വരെ പോകുമെന്നും പാതിവഴിയില്‍ ഇടില്ലെന്നും അവര്‍ പറഞ്ഞു.