തന്റെ പിതാവ് ജനിച്ച ഗ്രാമമാണ് ബൂരിപാലം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. പത്ത് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. ഗ്രാമത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് പണം ചിലവാക്കിയിരിക്കുന്നത്. ഗ്രാമത്തിലെ റോഡിന്റെ അറ്റകുറ്റ പണികൾ, സ്കൂളുകളിൽ നല്ല സൗകര്യം, കുടിവെള്ളം എത്തിക്കാനുള്ള മാർഗങ്ങൾ എന്നിവയ്ക്കായാണ് താരം ധനസഹായം ചെയ്തിരിക്കുന്നത്.
‘ശ്രീമന്ധുടു’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബൂരിപാലം എന്ന ഗ്രാമം മഹേഷ് ബാബു ദത്തെടുത്തത്. ഈ ചിത്രത്തില്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന യുവവ്യവസായിയുടെ കഥാപാത്രമായാണ് മഹേഷ് ബാബു അഭിനയിച്ചിരുന്നത്. സിനിമ സ്വാദീനിച്ചത് മാത്രമല്ല, തന്റെ പിതാവിന്റെ ജന്മ സ്ഥലവുമായതിനാലാണ് താൻ ഈ ഗ്രാമം ഏറ്റെടുക്കുന്നതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.