രാമക്ഷേത്ര നിർമ്മാണത്തിനായി 10 രൂപ വീട് കയറി ശേഖരിക്കാൻ ബിജെപി, മഹാരാഷ്ട്രയിൽ ധനശേഖരണം 15ന്

Webdunia
വെള്ളി, 8 ജനുവരി 2021 (15:48 IST)
മഹാരാഷ്ട്ര: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി എല്ലാ വീടുകളിലും കയറി ഫണ്ട് ശേഖരിക്കാൻ മഹാരാഷ്ട്ര ബിജെപി കമ്മിറ്റി തീരുമാനം. വീടുകൾ കയറി 10 രൂപ വീതം ശേഖരിക്കാനാണ് തീരുമാനം.
 
ധനശേഖരണം ഈ മാസം 15ന് തുടങ്ങും. ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലും പരിപാടി. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം രാമക്ഷേത്ര നിർമ്മാണത്തിലൂടെ മറികടക്കാനാണ് പാർട്ടി തീരുമാനം. ജനങ്ങൾക്കിടയിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗം കൂടിയായാണ് ഫണ്ട് ശേഖരണം.
 
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വീടുകൾ കയറിയിറങ്ങി രാമക്ഷേത്ര ട്രസ്റ്റിനു സംഭാവന സ്വീകരിക്കാൻ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article