നാനാ പട്ടോളെ മഹാരാഷ്ട്ര സ്‌പീക്കർ; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബിജെപി

റെയ്‌നാ തോമസ്

ഞായര്‍, 1 ഡിസം‌ബര്‍ 2019 (11:44 IST)
മഹാരാഷ്ട്ര സ്‌പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനർത്ഥി നാനാ പട്ടോളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
 
മുൻ‌ ബിജെപി എംപിയും കോൺഗ്രസ് എംഎൽഎയുമാണ് നാനാ പട്ടോള. കിസാൻ കാതോരെയയായിരുന്നു ബിജെപിയുടെ സ്‌പീക്കർ സ്ഥാനാർത്ഥി.

ഇന്ന് 11 മണിയോടെ നിയമസഭ ചേർന്ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് തൊട്ട്മുൻപ് ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍