റോഡില്‍ കിടന്ന ഫോണ്‍ ബാറ്ററി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കറണ്ടില്‍ കൊടുത്തു; പൊട്ടിത്തെറിച്ച ബാറ്ററി കഷണങ്ങള്‍ 12കാരന്റെ കരളിലും ശ്വാസകോശത്തിലും തറച്ചുകയറി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 നവം‌ബര്‍ 2021 (18:02 IST)
റോഡില്‍ കിടന്ന ഫോണ്‍ ബാറ്ററി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കറണ്ടില്‍ കൊടുത്തതിനെ തുടര്‍ന്ന് ബാറ്ററി  പൊട്ടിത്തെറിക്കുകയും കഷണങ്ങള്‍ 12കാരന്റെ കരളിലും ശ്വാസകോശത്തിലും തറച്ചുകയറുകയും ചെയ്തു. മധ്യപ്രദേശിലെ ചത്താര്‍പൂരിലാണ് സംഭവം. നാലാം ക്ലാസുകാരനായ അഫ്‌സല്‍ ഖാനാണ് പരിക്കേറ്റത്. 
 
കുട്ടി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖത്തും വയറിലും കൈകാലുകളിലും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍