പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു

Webdunia
വെള്ളി, 1 ജനുവരി 2016 (12:12 IST)
രാജ്യത്ത് പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി പരിധിക്കു പുറത്തുള്ള പാചകവാതകത്തിന് ആണ് വില വര്‍ദ്ധിപ്പിച്ചത്.
 
14. 2 കിലോഗ്രാം ഉള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 49.5 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 79 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
 
സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇതോടെ 684.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 1278.50 രൂപയാണ് പുതിയ വില.