ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ജൂണ്‍ 11 ന് രൂപംകൊള്ളും. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള ന്യൂനമര്‍ദമാണിത്. ന്യൂനമര്‍ദം രൂപംകൊള്ളുന്നതോടെ കാലവര്‍ഷം ശക്തമാകും. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, സിക്കം എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഒഡിഷയിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയെന്നും പ്രവചനം. ന്യൂനമര്‍ദം ചുഴലിക്കാറ്റ് ആകാന്‍ സാധ്യത കുറവാണ്.