നറുക്കെടുപ്പിലൂടെ ബി ജെ പിക്ക് ഭരണം

വെള്ളി, 20 നവം‌ബര്‍ 2015 (16:23 IST)
കാട്ടാക്കടയ്ക്കടുത്തെ മാറനല്ലൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ബി ജെ പിക്ക് ഭരണം ലഭിച്ചു. പെരുമുള്ളൂര്‍ വാര്‍ഡില്‍ നിന്നു വിജയിച്ച പി എസ് മായയാണു നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്‍റായത്.
 
കഴിഞ്ഞ തവണയും ബി ജെ പി ടിക്കറ്റില്‍ പെരുമുള്ളൂര്‍ വാര്‍ഡില്‍ നിന്ന് മായ വിജയിച്ചിരുന്നു. സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയാണിവര്‍.
 
ആകെയുള്ള 21 വാര്‍ഡുകളില്‍ ബി ജെ പിക്കും യു ഡി എഫിനും എട്ട് അംഗങ്ങള്‍ വീതമാണുള്ളത്. എല്‍ ഡി എഫിനു അഞ്ച് സീറ്റും ലഭിച്ചു. എന്നാല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വോട്ടുകള്‍ ഇവര്‍ ഇരുവര്‍ക്കും ലഭിച്ചുമില്ല.
 
തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെ ബി ജെ പിയുടെ മായ പ്രസിഡന്‍റാവുകയും ചെയ്തു. ഇതിനൊപ്പം വൈസ് പ്രസിഡന്‍റായി ബി ജെ പി യിലെ തന്നെ തൂങ്ങാം‍പാറ ബാലകൃഷ്ണനും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 

വെബ്ദുനിയ വായിക്കുക