തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോര്‍ട്ട്. നരേന്ദ്രമോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യം രാജ്യത്ത് 67% ജനങ്ങളും ഗൗരവത്തോടെ കാണുന്നു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 400 സീറ്റാണ് എന്‍ഡിഎ സഖ്യം ലക്ഷ്യം വയ്ക്കുന്നത്. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ആദ്യ വിജയം ബിജെപി ഉറപ്പിച്ചു. സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ ആണ് വിജയം ഉറപ്പിച്ചത്.
ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക കഴിഞ്ഞദിവസം തള്ളുകയായിരുന്നു. പിന്നാലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിക്ക് ഗുണമായത്.