സരണില്‍ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് റാബ്‌റി ദേവിയെ പരാജയപ്പെടുത്തിയത്. പാടലീപുത്ര മണ്ഡലത്തിലാണ് ലാലുവിന്റെ മകള്‍ മിസാ ഭാരതി ബിജെപിയിലെ രാംകൃപാല്‍ യാദവിനോട് തോറ്റത്. പാടലീപുത്രയില്‍ മകള്‍ക്ക് സീറ്റ് നല്‍കാന്‍ വേണ്ടി ലാലു വിശ്വസ്തനായിരുന്ന രാംകൃപാല്‍ യാദവിന് സീറ്റ് നിഷേധിക്കുകയായിരുന്നു.