പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വിമര്‍ശനവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വീണ്ടും. മോഡി വർഗീയ വൈറസാണെന്ന് ലാലു പറഞ്ഞു.സംവരണം ഒരു പ്രത്യേക സമുദായത്തിന് നൽകാൻ ഗൂഢാലോചന നടത്തുകയാണെന്നുവെന്ന ആരോപണത്തിനും ലാലു പ്രസാദ് വിമര്‍ശിച്ചു.
സംവരണംഇല്ലാതാക്കാനുള്ള അജണ്ടയുമായി മുന്നോട്ട് നീങ്ങുന്നവർ അതിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാൻ വേണ്ടി മാത്രമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. തന്റെ മകനും മകൾക്കുമെതിരെ മോഡി വില കുറഞ്ഞ പരാമർശങ്ങൾ നടത്തിയതായി ലാലു ആരോപിച്ചു.നേരത്തെ ബക്‌സറിലെ തിരഞ്ഞെടുപ്പ് റാലിയിൽ നിതീഷ് കുമാറിന്റെ കമ്പ്യൂട്ടറിലെ വൈറസാണ് ലാലുവെന്ന് മോഡി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലാലുവിന്റെ വൈയറസ് പരാമര്‍ശം.