എഴുപത്തിരണ്ടുകാരനായ ലാലുവിന് രണ്ട് ദിവസമായി കടുത്ത ശ്വസനപ്രശ്‌നങ്ങൾ ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പ്രായം കൂടെ പരിഗണിച്ചാണ് ലാലുവിനെ എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഡോക്‌ടർമാർ പറഞ്ഞു. അതേസമയം ലാലുവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് കുടുംബംഗങ്ങൾ റാഞ്ചിയിലെത്തി.