കൂടംകുളം ആണവനിലയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനായി പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. നേരത്തേ നിര്‍ദ്ദേശിച്ച 15 മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
തമിഴ്നാട് സര്‍ക്കാരിനും കൂടംകുളം സമര സമിതിയ്ക്കും കനത്ത തിരിച്ചടി ആയിരിക്കുകയാണ് കോടതി വിധി. മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.