ഗോവിന്ദ് പന്‍സാരെ വധക്കേസ്: പ്രധാനപ്രതി അറസ്റ്റില്‍

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (16:18 IST)
കമ്യൂണിസ്റ്റ് നേതാവും മഹാരാഷ്‌ട്രയിലെ പ്രമുഖ എഴുത്തുകാരനുമായ  ഗോവിന്ദ് പാന്‍സാരെ  വധക്കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. സമീര്‍ ഗെയ്ക് വാദ് ആണ് പൊലീസ് പിടിയിലായത്. സാംഗ്ളി സ്വദേശിയാണ് ഇയാള്‍. ഇയാളെ കോടതി ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
 
കോലാപൂര്‍, സാംഗ്ളി ജില്ലകളിലെ പൊലിസ് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ 04.30നാണ് ഇയാളെ സാംഗ്ളി മോട്ടി ചൗക്കിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബൈക്കിലെത്തെിയ അജ്ഞാതര്‍ കോലാപൂരിലെ വീടിനടുത്ത് വച്ച് പന്‍സാരെയയും ഭാര്യയെയും വെടിവെച്ചത്. നാലു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് പാന്‍സാരെ മരിച്ചത്.

വെബ്ദുനിയ വായിക്കുക