‘സോണിയ ഗാന്ധിയെ കേരളത്തില്‍‌വെച്ച് വധിക്കാന്‍ പദ്ധതിയിട്ടു’

ശനി, 2 ഓഗസ്റ്റ് 2014 (13:04 IST)
സോണിയ ഗാന്ധിയെ കേരളത്തില്‍വെച്ച് വധിക്കാന്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി നട്‌വര്‍ സിംഗ്‍. 1995- ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. കേരളത്തില്‍ ഒരു സമ്മേളനത്തിനെത്തുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതറിഞ്ഞ റാവു സോണിയയുടെ സുരക്ഷയ്ക്ക് പ്രത്യേക കമാന്‍ഡോകളെ നിയോഗിച്ചു. തന്റെ വിവാദ പുസ്തകമായ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
 
സോണിയ ഗാന്ധിയും നരസിംഹ റാവുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്നും പുസ്കത്തില്‍ പറയുന്നു. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഗൂഡാലോചനയെക്കുറിച്ച് നരസിംഹ റാവു തന്നോടാണ് പറഞ്ഞിരുന്നത്. താന്‍ ഇക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും നട്‌വര്‍ പറയുന്നു. എന്നാല്‍ ഭീഷണിയൊന്നും വകവയ്ക്കാതെ സോണിയ ഗാന്ധി കേരളത്തില്‍ എത്തുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തതായും പുസ്തകത്തില്‍ പറയുന്നു.
 
അതേസമയം നരസിംഹറാവുവും സോണിയ ഗാന്ധിയും തമ്മിലുള്ള അകല്‍ച്ച എന്തിന്റെ പേരിലായിരുന്നുവെന്നു മാത്രം നട്‌വര്‍ വെളിപ്പെടുത്തിയിട്ടില്ല.
 

വെബ്ദുനിയ വായിക്കുക