മലയാളികളുടെ ഐ എസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ; കേസ് ഉടൻ എൻ ഐ എ ഏറ്റെടുക്കും

ഞായര്‍, 7 ഓഗസ്റ്റ് 2016 (09:54 IST)
ഐ എസ് ഐ എസുമായി മലയാളികൾക്കുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചു. കേരളത്തിൽ നിന്നും കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയിൽ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്ക‌ൾക്ക് ലഭിച്ചിട്ടുണ്ട്. കാസർകോട്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരെ ഐ എസിൻറ്റെ സ്വാധീനവലയത്തിൽ എത്തിക്കാൻ തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായും അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചു.
 
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ റാഷിദിനും രണ്ടാംഭാര്യ യാസ്മിനുമെതിരെ യു പി എ ചുമത്തിയ കേസ് ഉടൻ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) എറ്റെടുക്കും. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിച്ചുവെനത്തെളിഞ്ഞതിതെ തുടർന്ന് റാഷിദിനെ കേസിൽ ഒന്നാം പ്രതിയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. കാണാതായ പുരുഷന്മാരെ മാത്രം ഒരുമിച്ച് ചേർത്തുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു റാഷിദ് ക്ലാസുക‌ൾ സംഘടിപ്പിച്ചത്. റാഷിദിന്റെ നീക്കങ്ങളെല്ലാം രഹസ്യ സ്വഭാവമുള്ളതായിരുന്നു എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കേസിൽ റാഷിദിന് ഇസ്ലാമിക് സ്റ്റേറ്റുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തിലാണ് എൻ ഐ എ കേസ് ഏറ്റെടുക്കുന്നത്.
 

വെബ്ദുനിയ വായിക്കുക