കേരളത്തിലെ ഏഴുനഗരങ്ങളെ കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ടാക്കും
ബുധന്‍, 29 ഏപ്രില്‍ 2015 (14:27 IST)
രാജ്യത്തെമ്പാടും 100 സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുന്നതിനായി ഭാഗമായി കേരളത്തിലെ ഏഴ് നഗരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളേയാണ് കേന്ദ്ര പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. നഗരവികസനമന്ത്രാലയത്തിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയില്‍ ഒന്നാണ് രാജ്യത്തെ 100 നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക. എന്നത്. ഊര്‍ജ്ജം, മാലിന്യ നിര്‍മ്മാര്‍ജനം, ഗതാഗത ക്രമീകരണം, വൃത്തി, സുരക്ഷ എന്നീ കാര്യങ്ങളില്‍ സ്വയം പര്യാപ്തമായ നഗരങ്ങളാകും സ്മാര്‍ട്ട് സിറ്റികള്‍. പദ്ധതി പൂര്‍ത്തിയാകാന്‍ ലക്ഷം കോടി രൂപയുടെ ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.