കൈക്കൂലി വാഗ്ദാനം ചെയ്ത കെജ്രിവാളിന്റെ മകക്കെതിരെ പരാതി
ഉദ്യോഗസ്ഥനെ പരീക്ഷിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്ഷിദയ്ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചു.ഭഗത്സിങ് ക്രാന്തിസേനാ മേധാവി തേജീന്ദര്‍പാല്‍ സിങ് ബഗ്ഗയാണ് കെജ്രിവാളിന്റെ മകള്‍ ഹര്ഷിതയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൈക്കൂലി വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാണെന്ന് ഇയാള്‍ നല്കിയ പരാതിയില്‍ പറയുന്നു.
നേരത്തെ ലേണേഴ്സ് ലൈസന്‍സ് എടുക്കാന്‍ പോയ തന്റെ മകള്‍ ഉദ്യോഗസ്ഥനെ പരീക്ഷിക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തെന്നും. എന്നാല്‍ ഉദ്യോഗസ്ഥന് ഇത് വാങ്ങാന്‍ വിസമ്മതിച്ചെന്നും കെജ്രിവാള് കഴിഞ്ഞദിവസം ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലിചെയ്യുന്നതില്‍ നിന്ന് തടസ്സപ്പെടുത്തിയെന്നും തേജീന്ദര്‍പാല്‍ സിങ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.