മല്ലികയ്ക്കൊപ്പം അഭിനയിക്കാനുള്ള ഓഫര്‍ കെജ്രിവാള്‍ നിരസിച്ചു !

വ്യാഴം, 19 ഫെബ്രുവരി 2015 (17:31 IST)
താരസുന്ദരി മല്ലിക ഷെരാവത്ത് നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം അരവിന്ദ് കെജ്രിവാള്‍ വേണ്ടെന്നു വെച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷമാണ്  ഡര്‍ട്ടി പൊളിറ്റിക്സ് എന്ന ചിത്രത്തിലേക്ക് കെജ്രിവാളിന് ഓഫര്‍ ലഭിച്ചത്.  സിനിമയുടെ കഥ ഇഷ്ടപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ജോലിയുണ്ടെന്ന കാരണം പറഞ്ഞ് കെജ്രിവാള്‍ അവസരം നിഷേധിക്കുകയായിരുന്നു. 49 ദിവസം ഭരണം നടത്തിയ ശേഷം മന്ത്രിപദം രാജി വെച്ചതിന്‌ പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാ‍ക്കള്‍ ഓഫറുമായി കെജ്രിവാളിനെ സമീപിച്ചത്.

ചിത്രത്തിലെ നല്ലവനായ രാഷ്ട്രീയക്കാരനുള്ള വേഷത്തിലേക്കാണ് കെജ്രിവാളിനെ പരിഗണിച്ചത്. എന്നാല്‍ കെജ്രിവാള്‍ ഓഫര്‍ ഉപേക്ഷിച്ചതോടെ ഈ വേഷം ഏറ്റെടുത്തത് നസറുദ്ദീന്‍ ഷാ ആണ്. രാഷ്ട്രീയത്തിലെ ബ്ലാക്ക്മെയിലിംഗും അധികാര കസേരകളുടെ പിടിവലിയും ഒക്കെയാണ് കെ സി ബൊക്കാഡിയ നിര്‍മ്മിക്കുന്ന ഡര്‍ട്ടി പൊളിറ്റിക്സ് പറയുന്നത്. എന്തായാലും ചിത്രത്തില്‍ അഭിനയിക്കാതെ കെജ്രിവാള്‍ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത് നന്നായെന്നാണ് ഡല്‍ഹി ഇലക്ഷനിലെ വിജയം സൂചിപ്പിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക