‘മഫ്ലര്‍മാന്‘ ഇസഡ് കാറ്റഗറി സുരക്ഷ വേണ്ട

ബുധന്‍, 11 ഫെബ്രുവരി 2015 (17:09 IST)
ഇസഡ് കാറ്റഗറി സുരക്ഷ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വേണ്ടെന്നുവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കെജ്‌രിവാളിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരിക്കെ കെജ്‌രിവാള്‍ തനിക്ക് പ്രത്യേക സുരക്ഷ വേണ്ടെന്ന് വെച്ചിരുന്നു.സുരക്ഷയുടെ ഭാഗമായി യന്ത്രത്തോക്കന്തിയ 12 കമാന്‍ഡോകള്‍ മുഴുവന്‍ സമയവും കെജ്‌രിവാളിന്റെ സുരക്ഷയ്ക്കായി നിയോഗിക്കാനും അദ്ദേഹത്തിന്റെ വസതിയിലും സായുധരായ ഗാര്‍ഡുമാരെ നിയോഗിക്കാനുമായിരുന്നു പൊലീസ് തീരുമാനം.  ഫെബ്രുവരി 14 നാണ് അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക