ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തര കൊറിയന്‍ ഏകാധിപതിയെപ്പോലെയെന്ന് കോണ്‍ഗ്രസ്. സ്വന്തം പബ്ലിസിറ്റിക്കായി എന്തും ചെയ്യുന്നയാളാണ് ഉത്തര കൊറിയന്‍ ഏകാധിപതിയായ കിങ് ജോങ് ഉന്‍. അതുപോലെ സ്വന്തം പബ്ലിസിറ്റിക്കായി എന്തും ചെയ്യുന്ന നേതാവായി അരവിന്ദ് കെജ്രിവാള്‍ മാറിയിരിക്കുന്നു-കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാരിന്റെ പ്രചരണ പരിപാടികള്‍ക്കായി 526 കോടി രൂപ അനുവദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കെജ്രിവാളിന് പ്രാധാന്യം നല്‍കുന്ന വ്യക്‌തി കേന്ദ്രീകൃത പ്രചരണങ്ങള്‍ക്ക് വേണ്ടിയാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പരസ്യത്തിനായി 30 മുതല്‍ 40 കോടി രൂപ വരെ ചെലവഴിച്ചിരുന്ന സ്‌ഥാനത്താണ് കെജ്രിവാള്‍ സര്‍ക്കാര്‍ 526 കോടി രൂപ നീക്കിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.