പണം പൊടിച്ച് പരസ്യ ക്യാംപയിന്‍; കേജ്‍രിവാളിനെതിരെ ഹൈക്കോടതി
ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഹൈക്കോടതിയുടെ വിമര്‍ശനം. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരസ്യ ക്യാംപയിനെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയത്. ഇത് നികുതിയടക്കുന്ന ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുകയാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. കേജ്‍രിവാൾ സർക്കാർ നടത്തിയ പരസ്യങ്ങൾക്ക് എത്ര രൂപ ചിലവായെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ആഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കും.
പരസ്യങ്ങൾക്കായി 520 കോടി രൂപ ഡൽഹി സർക്കാർ ബജറ്റിൽ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കേജ്‍രിവാളിന്റെ ഫോട്ടോ പരസ്യങ്ങളിൽ നല്‍കുന്നില്ലാത്തതിനാല്‍ക് സുപ്രീം കോടതി വിധിക്ക് എതിരാകുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചുകൊണ്ടു സ്ഥാപിച്ച ബാനറുകൾ ഡൽഹി സർക്കാർ നീക്കം ചെയ്തിരുന്നു.