ലഫ്റ്റനന്റ് ഗവര്‍ണര്‍ പക്ഷപാതം കാട്ടുന്നു: കെജ്രിവാള്‍

വ്യാഴം, 17 ജൂലൈ 2014 (15:49 IST)
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള് രംഗത്ത്. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി മടങ്ങിയെത്തിയാലുടന്‍ ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് എ‌എപി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നു.
 
എന്നാല്‍ കാണാനുള്ള അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ നല്‍കിയിരുന്നില്ല. ഇതോടെയാണ് ഗവര്‍ണ്ണര്‍ക്കെതിരെ വിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്ത് വന്നത്. ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ബിജെപിയെ സഹായിക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.
 
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കുന്നതിന് മുന്‍പ് ലഫ്.ഗവര്‍ണര്‍ പിന്തുണയ്ക്കുന്ന എല്‍എമാരുടെ പട്ടിക തേടണം, അല്ലാത്ത പക്ഷം അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്ന് കരുതേണ്ടിവരുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ബിജെപിയേ ക്ഷണിച്ചില്ലെങ്കില്‍ മറ്റ് ഗവര്‍ണ്ണര്‍മാരേപ്പോലെ അദ്ദേഹവും നീക്കം ചെയ്യപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
 
സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എംഎല്‍എമാരെ വിലയ്‌ക്കെടുക്കാനാണ് ബിജെപിയുടെ നീക്കമെന്നും കെജ്‌രിവാള്‍ രാവിലെ ട്വീറ്റ് ചെയ്തു. അതേ സമയം റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിക്കാന്‍ തയ്യാറാണെന്നും ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക