സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ആംആദ്മി പാര്‍ട്ടിക്ക് 10 രൂപയെങ്കിലും സംഭാവന നല്‍കണമെന്ന കെജ്‌രിവാളിന്റെ അഭ്യര്‍ഥന ഏറ്റെടുത്ത് ജനങ്ങള്‍. അഭ്യര്‍ത്ഥനെയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 537 പേരില്‍ നിന്നു 6,75,783 രൂപ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒന്നാം തീയതിയും ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് 11നുമാണ്. ജൂലൈ ഒന്നിന് 28,702 രൂപയും 11 ന് 709 രൂപയും മാത്രമാണു സംഭാവന ലഭിച്ചത്. 4.2 ലക്ഷം രൂപ ജൂണ്‍ മാസത്തിലെ പാര്‍ട്ടി ഫണ്ടിലേക്കു ലഭിച്ചിരുന്നു.
പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ജനങ്ങളുടെ സഹായം തേടി എഎപി. ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാർട്ടിയുടെ സമ്പത്ത് തീർന്നു പോയെന്നും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇനി ജനങ്ങളുടെ സഹായം വേണമെന്നും നേരത്തെ പറഞ്ഞിരുന്നു.