ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ ബര്‍ഹാന്‍ വാനി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ നാലാം ദിവസവും തുടരുന്നു. കുല്‍ഗാമിലെ ധമാല്‍ ഹഞ്ജിയില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 70ഓളം തോക്കുകള്‍ തട്ടിയെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളാണ് തട്ടിയെടുത്തത്.
ചൊവ്വാഴ്ച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായിരുന്നു. പ്രതിഷേധക്കാര്‍ തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെറുത്ത് നില്‍പ്പ് നടത്തി. സമാനമായ മറ്റൊരു സംഭവത്തില്‍ കുലാപുരയിലും പ്രക്ഷോഭകരുടെ ശ്രമം സൈന്യം വിഫലമാക്കി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിരോധനാഞ്ജ തുടരുകയാണ്.