കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: മരണം മുന്നിൽ കണ്ടിട്ടും തളർന്നില്ല, ജീവൻ പോകുന്നതിന് മുൻപ് സൈനീകൻ വധിച്ചത് നാല് ഭീകരരെ

ശനി, 28 മെയ് 2016 (10:43 IST)
കാശ്മീരിൽ ഭീകരരും സൈനീകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞ്കയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഹവിൽദാർ ഹങ്പാൻ ദാദയാണ് കൊല്ലപ്പെട്ടത്. മരണത്തിന് മുൻപ് നാല് ആയുധധാരിയായ ഭീകരരെയാണ് ഹങ്പാൻ വധിച്ചത്.
 
ജോലിക്കിടെയായിരുന്നു ഭീകരർ നുഴഞ്ഞ് കയറിയത്. ആയുധധാരികളായ ഭികരരെ കണാനിടയായ ഹങ്പാൻ അവരുമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റെങ്കിലും ഹങ്പാൻ തളർന്നില്ല. ദാദയുടെ കൃത്യസമയത്തുള്ള ഇടപെടൽമൂലമാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമനത്തിൽ രണ്ട് സൈനീകർക്ക് പരുക്കേറ്റു.
 
കഴിഞ്ഞ ദിവസം രാത്രിനിയന്ത്രണ രേഖയ്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. തെരച്ചിൽ തുടരുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക