സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. മാധ്യമസ്ഥാപനങ്ങളിലെ പരിശോധനയ്ക്കും അച്ചടി സ്ഥാപനങ്ങളുടെ അടച്ചു പൂട്ടലിനും പിന്നാലെയാണ് പത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവും. അട്ടിമറിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നും സമാധാനന്തരീക്ഷം ഉറപ്പിക്കാനാണ് അനഭിലഷണീയമായ ഈ നടപടിയെന്നും സര്‍ക്കാര്‍ വക്താവ് നയീം അഖ്തര്‍ അറിയിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ കശ്മീരിലെ പ്രസ്സുകളില്‍ അധികൃതരുടെ മിന്നല്‍ പരിശ്ശോധന നടന്നു. അച്ചടി നിര്‍ത്തിവയ്ക്കുകയും പ്രിന്റിംഗ് പ്ലേറ്റുകള്‍ പോലീസ് കൊണ്ടുപോകുകയും ചെയ്തതായി ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ പ്രസാധകനായ റഷീദ് മക്ദൂമി പറഞ്ഞു.