രാജൻ സക്കറിയ ഒരു കഥാപാത്രമാണ്, അതിനെ അങ്ങനെയേ കാണൂ, വ്യക്തിയുമായി ബന്ധിപ്പിക്കില്ല: നൈല ഉഷ

ശനി, 6 ജനുവരി 2018 (15:09 IST)
കസബയിലെ മമ്മൂട്ടി കഥാപാത്രത്തേയും സ്ത്രീവിരുദ്ധ ഡയലോഗ്ഗിനേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണത്തിനു ഇരയായ നടിയാണ് പാർവതി. ഇപ്പോഴിതാ, കസബയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ വേണ്ടിയിരുന്നില്ലെന്ന് നടി നൈല ഉഷയും പറയുന്നു. റെഡ് എഫ് എമ്മിനോട് സംസാരിക്കുകയായിരുന്നു നൈല ഉഷ. 
 
സിനിമ കണ്ടില്ലെങ്കിലും ആ സീൻ കണ്ടിരുന്നുവെന്നും അത് കേൾക്കാൻ സുഖമില്ലാത്തൊരു ഡയലോഗാണെന്നും നൈല പറയുന്നു. കസബയിൽ നിന്നും ആ ഡയലോഗ് മാത്രം ഒഴിവാക്കാമായിരുന്നു എന്ന് നൈല പറയുന്നുണ്ട്. പക്ഷേ, സിനിമയെ സിനിമയായി കാണുന്നുവെന്നും നൈല പറയുന്നു. 
 
'രാജൻ സക്കറിയയെ കഥാപാത്രമായി തന്നെ കാണും. വ്യക്തിജീവിതവുമായി ബന്ധിപ്പിക്കില്ല. സിനിമ കണ്ടശേഷം മോശമെന്ന് തോന്നിയാൽ അക്കാര്യം മമ്മൂട്ടിയെ നേരിൽ വിളിച്ച് പറയും. പബ്ലിക്കായി പറയില്ല. അദ്ദേഹത്തോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു ഡയലോഗ് കൊണ്ട് ചിത്രം മോശമാണെന്ന് പറയാൻ കഴിയില്ല'. - നൈല പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍