'നടന്മാർക്ക് വേണ്ടി യൗവ്വനം കളയരുത്'- ഫഹദിന്റെ വാക്കുകൾക്ക് വിലയുണ്ട്

ശനി, 6 ജനുവരി 2018 (14:23 IST)
കസബയിലെ മമ്മൂട്ടി കഥാപാത്രത്തേയും സ്ത്രീവിരുദ്ധതയേയും രൂക്ഷമായി വിമർശിച്ചതിന്റെ പേരിലാണ് നടി പാർവതിയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. സോഷ്യൽ മീഡിയകളും ഫാൻസുമാണ് ഒരുതരത്തിൽ ഈ സൈബർ ആക്രമണത്തിനു കാരണമെന്ന് പറയാം. 
 
സോഷ്യൽ മീഡിയകൾ സജീവമാകുന്നതിനു മുന്നേ നടന്മാരുടെ പേരു പറഞ്ഞുള്ള കലഹം പൊതുവേ കുറവായിരുന്നു. എന്നാൽ, ഫാൻസ് അസോസിയേഷനുകളും നടന്മാരുടെ ഫാൻസും മറ്റ് താരങ്ങളെ കൊച്ചാക്കി കാണിക്കുന്ന രീതി അടുത്തിടെയാണ് വളർന്നു വന്നത്. ഫാൻസുകാരെ പാലൂട്ടി വളർത്തുന്ന മുൻനിര നായകന്മാർ കണ്ട് പഠിക്കേണ്ടുന്ന ഒരു നടനുണ്ട്. ഫഹദ് ഫാസിൽ.
 
നടന്മാർക്ക് വേണ്ടി യൗവ്വനം കളയരുതെന്നാണ് ഫഹദിന്റെ നിലപാട്. എന്തുകൊണ്ടാണ് താൻ ഫാൻസ് അസോസിയേഷനുകൾ രൂപീകരിക്കാത്തതെന്നും ഫഹദ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാർഡത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ഫഹദ് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. 
 
'പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്മാർക്ക് വേണ്ടി യൗവനം കളയരുത്. സിനിമ തിയേറ്ററിൽ പോയി കണ്ടാൽ മതി. അതു തന്നെയാണ് വലിയ പ്രോത്സാഹനവും' - ഫഹദിന്റെ ഈ വാക്കുകൾ സമകാലീക കേരളത്തിൽ പ്രസ്ക്തമാണ്. നടി പാർവതി നടത്തിയത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവു ഉണ്ടായാൽ മതി അവർക്ക് നേരെയുള്ള ഈ അസഭ്യവർഷം അവസാനിപ്പിക്കാൻ. 
 
ഒരു വിഭാഗം ഫാന്‍സ് അസോസിയേഷനുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ മറ്റൊരു വിഭാഗം അക്രമണാസക്തമാവുകയാണ്. ഇത് ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കും നടന്മാർക്കും ഒരുപോലെ പ്രശ്നമാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍