ഒറ്റദിവസം 41,000ത്തിലധികം രോഗികൾ, കൊവിഡിൽ പകച്ച് കർണാടക
ചൊവ്വ, 18 ജനുവരി 2022 (21:57 IST)
ബെംഗളൂരു: കർണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കർണാടകയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 41,000 കടന്നു. ഇന്ന് 41,457 പേർക്കാണ് വൈറസ് ബാധ. 20 പേർ മരിച്ചതായി ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.
ബെംഗളൂരുവിൽ മാത്രം ഇന്ന് 25,595 പേർക്കാണ് കൊവിഡ്. സംസ്ഥാനത്തെ ടിആർപി നിരക്ക് 22.30 ആണ്.