മന്ത്രിമാരുടെ ഓഫീസുകളിലടക്കം കൊവിഡ് വ്യാപനം, മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

ചൊവ്വ, 18 ജനുവരി 2022 (19:48 IST)
സംസ്ഥാനത്ത് വൻതോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മന്ത്രിമാരുടെ സ്റ്റാഫുകൾക്കടക്കം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ട സ്ഥിതിയാണ്. 
 
വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ച നിലയിലാണ്. 
 
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതിനെ തുടർന്ന് വര്‍ക്ക് ഫ്രം ഹോം പുനഃരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍