2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിന് വിട്ടുനൽകിയിരുന്നു. ഭർത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുമലത ഇവിടെ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.ബിജെപി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്.