അമിത് ഷായുടെ കേരളസന്ദർശനം പാർട്ടിയുടെ ശക്തിപ്രകടനമാക്കി ഒരുക്കുവാനുള്ള തയ്യറെടുപ്പിലായിരുന്നു കേരളാ നേതൃത്വം. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയും കെ റെയിൽ പ്രതിഷേധമുൾപ്പടെ ശക്തമായിരിക്കുകയും ചെയ്‌തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അമിത് ഷായുടെ സന്ദർശനം നടക്കാനിരുന്നത്.